വാടക വീട്ടിൽ രഹസ്യ റീഫില്ലിങ് യൂണിറ്റ്; 53 ഗ്യാസ് സിലിണ്ടറുകളും റീഫിൽ മെഷീനുകളും പിടികൂടി
കോഴിക്കോട്: കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 53 ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്.
കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്. രണ്ടു തരം ഗ്യാസ് സിലിണ്ടറുകളുടെയും വിലയില്‍ വമ്പിച്ച വ്യത്യാസമുള്ളതിനാൽ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളില്‍ നിന്നു വാണിജ്യ ഗ്യാസ് സിലിണ്ടറുകളിലേക്ക് മാറ്റി വിൽപ്പന നടത്തി പണമുണ്ടാക്കുകയായിരുന്നു ഈ തട്ടിപ്പിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന.