Representative Image 
Kerala

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ റൂട്ടുമാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്

MV Desk

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ ആളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ (48) റൂട്ടുമാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.

  • ഓഗസ്റ്റ് 22 നാണ് രോഗലക്ഷണങ്ങൾ കാണുന്നത്

  • 23 ന് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു

  • ഓഗസ്റ്റ് 25 ന് മുള്ളൂർ കുന്ന് ഗ്രാമീണ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി

  • ഓഗസ്റ്റ് 26 ന് കുറ്റ്യാടി ക്ലിനിക്കിലെത്തി ഡോക്‌ടറെ കണ്ടു

  • 28 ന് തൊട്ടിൽ പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • ഓഗസ്റ്റ് 29 ന് ആബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്

  • ഓഗസ്റ്റ് 30 ന് മരണം

രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം പറമ്പിൽ നിന്നും അടയ്ക്ക ശേഖരിച്ചു. അതിനിടെ കോഴിക്കോട് 2 ആരോഗ്യ പ്രവർത്തകർക്കും നിപ ലക്ഷണങ്ങൾ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു