രാജ്മോഹൻ ഉണ്ണിത്താൻ, കെ.പി. ശശികല

 
Kerala

മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല; രാജ്മോഹൻ ഉണ്ണിത്താനെതിരായ കെ.പി. ശശികലയുടെ ഹർജി തള്ളി

ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്

ആലപ്പുഴ: കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ ചാനൽ ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക‍്യ വേദി പ്രസിഡന്‍റ് കെ.പി. ശശികല നൽകിയ ഹർജി കോടതി തള്ളി. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.

കേസ് തെളിയിക്കുന്നതിനു മതിയായ രേഖകൾ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാനും ശശികലയ്ക്ക് സാധിച്ചില്ലെന്ന് വിചാരണക്കോടതി നിരീക്ഷിച്ചു.

2017ൽ ചാനൽ ചർച്ചക്കിടെ കെ.പി. ശശികലയെ രാജ്മോഹൻ ഉണ്ണിത്താൻ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ശശികല കോടതിയെ സമീപിച്ചത്. തന്നെ 'വിഷജന്തു'യെന്ന് വിളിച്ചെന്നും തന്‍റെ പ്രസംഗം കേട്ട് കാസർഗോഡുള്ള ഒരു ബിജെപി പ്രവർത്തകൻ ഒരു കുട്ടിയെ കൊന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കള്ളം പറഞ്ഞുവെന്നുമായിരുന്നു ശശികല പരാതിയിൽ ആരോപിച്ചത്.

ക‍്യാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെ

''ഒരു വിദേശ ശക്തിയേയും ആശ്രയിക്കുന്നില്ല''; ബഗ്രാം വ‍്യോമത്താവളം തിരിച്ചു നൽകണമെന്ന ട്രംപിന്‍റെ ആവ‍ശ‍്യം താലിബാൻ തള്ളി

''ഹമാസ് ഭീകരസംഘടനയല്ല, നെതന‍്യാഹുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം'': ജി. സുധാകരൻ

'സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ പ്രതിപാദിക്കുന്നില്ല'; ജിഎസ്ടി പരിഷ്കരണത്തിനെതിരേ കോൺഗ്രസ്

''ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്കു വേണ്ടി''; രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി