കെ.എസ്. ഹരിഹരൻ 
Kerala

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

''എനിക്കും കെ.കെ. രമയ്ക്കും എതിരേ വലിയ സൈബർ ആക്രമണം നടന്നു''

Namitha Mohanan

വടകര: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയതായും വീണ്ടും ഹാജാരകണമെന്ന് സംബന്ധിച്ച് യാതൊന്നും പറഞ്ഞില്ലെന്നും ഹരിഹരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ പറഞ്ഞത് നിയമപരമായി തെറ്റായ കാര്യമല്ല, രാഷ്ട്രീയമായി തെറ്റാണ്. അതിനാലാണ് ഖേദം പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങളിൽ അലങ്കാരങ്ങളും ഉപമകളും സ്വാഭാവികമാണെന്നും രാഷ്ട്രീയ തെറ്റ് മനസിലാക്കി തിരുത്തിയെന്നും ഹരിഹരൻ പറഞ്ഞു. ഖേദ പ്രകടനത്തിൽ തൃപ്തരാവാത്തവരാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയും കെ.കെ.രമയ്ക്കെതിരെയും വലിയ സൈബർ ആക്രമണം നടന്നു. മാധ്യമ പ്രവർത്തകർ പുനഃപരിശോധന നടത്തണം. പീഡന കേസിലെ പ്രതിയെ പോലെ ചിത്രീകരിച്ചു. പാർട്ടി പിന്തുണയുണ്ട്. പാർട്ട് എനിക്കൊപ്പവും ഞാൻ പാർട്ടിക്കൊപ്പവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞുവെങ്കിലും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം