കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം: ഡ്രൈവർക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി 
Kerala

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം: ഡ്രൈവർക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി

നിയമങ്ങൾ കർശനമാക്കിയതോടെ കെഎസ്ആർടിസി അപകടങ്ങൾ കുറഞ്ഞതായി മന്ത്രി

Ardra Gopakumar

തിരുവനന്തപുരം: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് 2 പേർ മരിക്കാനിടയായ അപകടത്തിൽ ഡ്രൈവർക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. മോട്ടോർ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോഴാണ് വണ്ടി തെന്നി പുഴയിലേക്ക് മറിഞ്ഞതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അപകടത്തിൽപെട്ട ബസിനു തകരാറില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബസിലെ ടയറുകൾക്കു തേയ്മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിനു കുഴപ്പമില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയിരുന്നു. പാലത്തിനു സമീപത്ത് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചിരുന്നതിനു തെളിവായി ടയർ റോഡിലുരഞ്ഞതിന്‍റെ പാടുകളും ഉദ്യോഗസ്ഥസംഘം കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് മുത്തപ്പൻപുഴയിൽനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് പാലത്തിന്‍റെ കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പുകുത്തിയത്. മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന് നിയം കർശനമാക്കിയതോടെ കെഎസ്ആർടിസി അപകടങ്ങളും കുറഞ്ഞതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു