തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂൾ ബസിന് പിന്നിലിടിച്ചു; വിദ്യാർഥികൾക്ക് പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങളിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിന് പിന്നിലിടച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ 5 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
മുപ്പതോളം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ സ്കൂൾ ബസിന്‍റെ പിൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ ഡ്രൈവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.