കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് നടപടി നേരിട്ട ഗുരുതര വീഴ്ച വരുത്താത്ത കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നടപടി നേരിട്ട 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളതെന്നും, ഇതിൽ 500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ഒരു തവണത്തേക്ക് ക്ഷമിക്കുന്നുവെന്നും മന്ത്രി അടിവരയിട്ട് വ്യക്തമാക്കി.
തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കും. ഡ്രൈവർമാരെ കിട്ടാനില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഇനി അവസരം തരില്ല, വീഴ്ച ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.