Kerala

കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ

ഏപ്രിൽ 15 തിങ്കളാഴ്‌ച 8.57 കോടി രൂപയാണ് വരുമാനം

തിരുവനന്തപുരം: ഏപ്രിൽ മാസ ചരിത്രത്തിൽ റെക്കോഡ് കലക്‌ഷനുമായി കെഎസ്ആർടിസി. ഏപ്രിൽ 15 തിങ്കളാഴ്‌ച 8.57 കോടി രൂപയാണ് വരുമാനം. 2023 ഏപ്രിൽ 24ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4,324 ബസുകൾ ഓപ്പറേറ്റ് ചെയ്‌തതിൽ 4,179 ബസുകളിൽ നിന്നുള്ള വരുമാനമാണിത്. 14.36 ലക്ഷം കിലോമീറ്റർ ഓപ്പറേറ്റ് ചെയ്‌തപ്പോൾ ഒരു കിലോമീറ്ററിന് 59.70 രൂപ, ഒരു ബസിന് 20,513 രൂപ എന്ന ക്രമത്തിലാണ് വരുമാനം.

കഴിഞ്ഞ വർഷം ഏപ്രിൽ 24ന് 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4,331 ബസുകൾ ഓടിച്ചിരുന്നു. ഇപ്പോൾ 4,200 ബസുകളിൽ നിന്നാണ് ഇത്രയും വരുമാനം നേടിയത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പ്രത്യേക നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി. ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെ വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും സ്‌റ്റേ സർവീസ് ആയപ്പോൾ ഒഴിവായ ഡെഡ് കിലോമീറ്ററും ഒഴിവാക്കിയിരുന്നു. ഇതില്‍ നിന്ന് ലഭ്യമായ കിലോമീറ്ററിന് ഏതാണ്ട് തുല്യമായി, ജനോപകാരപ്രദമായി വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കോർപ്പറേഷൻ അറിയിച്ചു.

അവധി ദിവസങ്ങളിൽ കോൺവോയ് ഒഴിവാക്കി ആവശ്യം പരിശോധിച്ച് മാത്രം കൃത്യതയോടെ ചെലവ് ചുരുക്കി ഓർഡിനറി സർവീസുകൾ അയച്ചു. തിരക്കേറിയ ഇന്‍റർസ്‌റ്റേറ്റ് / ഇൻസ്‌റ്റേറ്റ് ദീർഘദൂര ബസുകൾ മുൻകൂട്ടി യൂണിറ്റുകൾക്ക് ടാർജറ്റ് റൂട്ടുകൾ, സർവീസുകൾ എന്നിവ ചരിത്രത്തിൽ ആദ്യമായി ഓരോ യൂണിറ്റിനും ചീഫ് ഓഫിസിൽ നിന്നും തന്നെ നേരിട്ട് പ്ലാൻ ചെയ്‌ത് നൽകി തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിക്കാന്‍ കഴിഞ്ഞു. ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി ക്രമീകരിച്ചത്. അന്തർ സംസ്ഥാന റൂട്ടുകളിലും മേട മാസ പൂജയ്ക്ക് ശബരിമലയ്ക്കും സർവീസുകൾ ചെലവ് അധികരിക്കാതെ ക്രമീകരിച്ചു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്