ksrtc- Representative Image 
Kerala

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡില്‍; ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്

MV Desk

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. ത്തെ9.055 കോടി രൂപയായിരുന്നു ശനിയാഴ്ചത്തെ മാത്രം വരുമാനം. ഇതോടെ ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എൻസിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ് എന്നും സിഎംഡി അറിയിച്ചു

മുംബൈക്ക് റെക്കോഡ് തോൽവി സമ്മാനിച്ച് സഞ്ജുവും ചെന്നൈ സ്പിന്നർമാരും

പാമ്പുകടി: വേണം ജാഗ്രത, പ്രതിരോധം, ചികിത്സ

പുതു ചരിത്രം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

'വാട്ട്സാപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല; ശബരിമല കേസിലെ വാദത്തിനിടെ സുപ്രീം കോടതി