ഒറ്റ ദിവസത്തിൽ 9.41 കോടി രൂപ; ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിയുടെ കുതിപ്പ്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. തിങ്കളാഴ്ചയായിരുന്നു രണ്ടാമത്തെ ഉയർന്ന കലക്ഷനായ 9.41 കോടി രൂപ നേടാനായത്.
സെപ്റ്റംബർ 8നായിരുന്നു എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആർടിസി നേടിയത്.
ഒരുമാസത്തിനിപ്പുറം വീണ്ടും നേട്ടമുണ്ടാക്കാനായതിൽ ജീവനക്കാരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ, സിഎംഡി പ്രമോജ് ശങ്കർ തുടങ്ങിയവർ അഭിനന്ദിച്ചു.