അലോഷ്യസ് സേവ്യർ

 
Kerala

സർക്കാരിലും യുഡിഎഫിലും വിശ്വാസം, അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രിയെ കണ്ട് കെഎസ്‌യു

"കെഎസ്‌യുവിന്‍റെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരുമായി കെഎസ്‌യു പോരിന് എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണ്"

Namitha Mohanan

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ അതൃപ്തിയിലായിരുന്ന കെഎസ്‌യു സംസ്ഥാന നേതൃത്വം സമവായത്തിന്‍റെ ഭാഗമായി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കെഎസ്‌യുവിന്‍റെ മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും അലോഷ്യസ് പ്രതികരിച്ചു.

സർക്കാരിലും യുഡിഎഫിലും വിശ്വാസമുണ്ടെന്നും ലോ കോളെജിൽ എസ്എഫ്ഐ പശ്വാത്തലമുണ്ടായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും അലോഷ്യസ് വ്യക്തമാക്കി. അതേസമയം, സർക്കാർ പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി കെഎസ്‌യു നേതാക്കളെ അറിയിച്ചെന്നാണ് വിവരം.

പൂർണ തൃപ്തിയോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചതെന്ന് ചർച്ചയ്ക്ക് ശേഷം പുറത്തെത്തിയ അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്‌യു ഉന്നയിച്ച എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. വിഷയം പാർട്ടിയുടെയും ശ്രദ്ധയിലുണ്ട്. പാർട്ടിയുമായി നിരന്തരം ചർച്ചകളും ഇടപെടലുകളും നടത്തിവരികയാണ്. അതിനാൽ ധൃതി പിടിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവനകൾ നടത്തുന്നില്ല. പ്രശ്നങ്ങളെല്ലാം മുഖ്യമന്ത്രി ക്ഷമാപൂര്‍വം കേട്ടു.

കെഎസ്‌യുവിന്‍റെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരുമായി കെഎസ്‌യു പോരിന് എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണ്. ജിയോണ ജെയിംസ് ലോ കോളെജില്‍ എസ്എഫ്‌ഐക്കാരി ആയിരുന്നു. അതിനു ശേഷവും അവര്‍ ഇടതുപക്ഷ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചുവന്നത്. അക്കാര്യം സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കെഎസ്‌യുവുന് പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങളുന്നയിച്ച വിഷയത്തിന്‍റെ മെറിറ്റും ഡീമെറിറ്റും മാറ്റിവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന ചര്‍ച്ചകള്‍ ശരിയല്ല. കെഎസ്‌യു സര്‍ക്കാരിനെതിരെ എന്നൊക്കെയുള്ള തരത്തിലാണ് പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഞങ്ങളുടെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇത് ഞങ്ങളുടെ കൂടി സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. മുഖമില്ലാത്ത പ്രൊഫൈലുകളില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ തെറ്റായ തരത്തിലുള്ളവയാണെന്നും അലോഷ്യസ് വ്യക്തമാക്കി.

അതേസമയം, സർക്കാർ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി പിന്നോട്ടില്ലെന്നാണ് വിവരം. പട്ടികയിൽ ഇനി മാറ്റമില്ലെന്നും ജിയോണ ജെയിംസ് പ്ലീഡറായി തുടരുമെന്നും മുഖ്യമന്ത്രി കെഎസ്‌യു നേതാക്കളെ അറിയിച്ചു.യുഡിഎഫ് സർക്കാർ അടുത്തിടെ നടത്തിയ സർക്കാർ പ്ലീഡർമാരുടെ നിയമന ലിസ്റ്റിൽ എസ്എഫ്ഐ - ആർഎസ്എസ് പശ്ചാത്തലമുള്ളവരും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജൂലൈ 15ന് നടന്ന വാർത്താസമ്മേളനത്തിൽ കെഎസ്‌യുവിന്‍റെ എതിർപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ മറുപടിയാണ് തർക്കം രൂക്ഷമാക്കിയത്. മുഖ്യമന്ത്രിയുടെ ഈ പരാമർശം കെഎസ്‌യു പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായി. പിന്നാലെ മുഖ്യമന്ത്രിയെ കാണാനെത്തിയ കെഎസ്‌യു സംസ്ഥാന അധ്യക്ഷന് അവസരം ലഭിച്ചില്ല. ഇതോടെ കെപിസിസി നേതൃത്വം ഇടപെട്ടാണ് ഇന്നലെ ചർച്ച നടത്തിയത്.

''രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തു, മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട്''; പ്രതികരിച്ച് രാഹുൽ ഗാന്ധി

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; തുടര്‍ച്ചയായ പത്താം ദിവസവും വ്യോമാക്രമണം നടത്തി അമെരിക്ക

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; അനുമതി നൽകി ഡൽഹി ഹൈക്കോടതി

'കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനെ മാറ്റി

പാലായിൽ അവിശ്വാസം ജയിച്ചു, പുളിക്കക്കണ്ടം വീണു; ചെയർ പേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ