കെ.ടി. ജലീൽ 
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; തവനൂരിൽ കെ.ടി. ജലീൽ മത്സരിച്ചേക്കും

ജലീൽ മത്സരിക്കാത്ത പക്ഷം മണ്ഡലം കൈവിട്ടു പോകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ

Aswin AM

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ തവനൂരിൽ നിന്നും മത്സരിച്ചേക്കും. സിപിഎം നേതൃത്വം ജലീലിനോട് മത്സരിക്കാൻ ആവശ‍്യപ്പെട്ടതായാണ് വിവരം. ജലീൽ മത്സരിക്കാത്ത പക്ഷം മണ്ഡലം കൈവിട്ടു പോകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

താൻ മത്സരിക്കാൻ ഇല്ലെന്നായിരുന്നു നേരത്തെ ജലീൽ വ‍്യക്തമാക്കിയിരുന്നത്. സംസ്ഥാന നേതൃത്വം ആവശ‍്യപ്പെട്ടതോടെ തീരുമാനം മാറ്റുമെന്നാണ് സൂചന.

2011 മുതൽ ജലീലാണ് തവനൂരിൽ മത്സരിച്ചു വരുന്നത്. മൂന്ന് തവണയും ജലീൽ വിജയം നേടിയിരുന്നു. ജലീലിനെ കൂടാതെ മറ്റൊരു സ്ഥാനാർഥിയുടെ പേരും പരിഗണിച്ചിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന് ഇതിനോട് യോജിപ്പില്ലാത്തതുകൊണ്ട് ജലീലിലേക്ക് തന്നെ സ്ഥാനാർഥിത്വം വന്നെത്തുക‍യായിരുന്നു. മലപ്പുറത്ത് കൂടുതൽ‌ സീറ്റ് പിടിച്ചെടുക്കുക‍യെന്ന ലക്ഷ‍്യത്തിലാണ് മു‌സ്ലീം ലീഗും യുഡിഎഫും.

കൈക്കൂലി ആരോപണം; കശ്മീർ മുഖ്യമന്ത്രിക്ക് 100 കോടിയുടെ മാനനഷ്ടകേസിന് നോട്ടീസ് അയച്ച് ബിജെപി

പഞ്ചായത്ത് അംഗവുമായി ഉണ്ടായ തർക്കം പരാമർശിച്ച് ജി. സുധാകരൻ; പ്രസംഗം തടഞ്ഞ് സിപിഎം പ്രവർത്തകർ

കളിക്കാൻ വന്നു, കളി പഠിപ്പിച്ചു, ഇനി മതി... ഫ്ളെമിങ്ങും സിഎസ്കെയും പിരിഞ്ഞു

മയക്കുമരുന്ന് കടത്ത്; നേപ്പാളിൽ 5 ഇന്ത്യക്കാർ അറസ്റ്റിൽ

കേരളത്തിൽ‌ ആദ്യമായി ജയിലിൽ വച്ചൊരു സത്യപ്രതിജ്ഞ; ആർ. സുഗതന്‍ ചൊവ്വാഴ്ച വിയ്യൂരിൽ സത്യവാചകം ചൊല്ലും