ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യം

 
Kerala

ലേബർ കോഡിനെതിരേ പ്രതിഷേധം; ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടി

ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യം

Jisha P.O.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരേ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍.

സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. കേരളത്തില്‍ സിഐടിയുവും ഐഎന്‍ടിയുസിയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും.

ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടി സംഘം കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്തു

''നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ല''; കെ. സുധാകരനെ തള്ളി കെ. മുരളീധരൻ

ഡി.കെ. ശിവകുമാർ മുഖ‍്യമന്ത്രിയാകും; 200 ശതമാനം ഉറപ്പെന്ന് കോൺഗ്രസ് എംഎൽഎ

തിരുവനന്തപുരത്ത് ഹൈസ്കൂൾ വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കേരളത്തിന് തമിഴ്നാടിന്‍റെ മുന്നറിയിപ്പ് ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു