കുതിരാൻ തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ

 
Kerala

കുതിരാൻ തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ

പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം

Namitha Mohanan

തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത 544 കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ. തുരങ്ക ഭാ​ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പാറക്കെട്ടിനു മുകളിൽ മണ്ണും മരങ്ങളും ഉൾപ്പെടുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്കാജനകമാണ്.

പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

നിലവിൽ ഭയക്കേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതരുടെ വാദം. ദേശീയപാത അതോറിറ്റി അധികൃതർ അൽപസമയത്തിനകം സ്ഥലത്തെത്തും. ഗതാഗതത്തിന് യാതൊരു തടസ്സവുമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ

കൈയിലെ കൊഴുപ്പു നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു, സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

കുതിച്ച് സ്വർണവില; പവന് കൂടിയത് 640 രൂപ

നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല, അന്വേഷണം

ഔദ‍്യോഗിക ആവശ‍്യത്തിന് സ്വകാര‍്യ വാഹനം ഉപയോഗിക്കാൻ അനുമതിയുള്ളത് 2 മന്ത്രിമാർക്ക്; കെ.എം. ഷാജിയുടെ കാറിന് അനുമതിയില്ല