പത്തനംതിട്ട: പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊടുമൺ സ്വദേശി മണി (57) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ വെച്ചായിരുന്നു അന്ത്യം. കൊടുമൺ സ്വദേശിനി സുജാതയും (50) ഇന്നു രാവിലെ മരിച്ചിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.