പൊലീസ് ഓഫീസർ അജീഷ് 
Kerala

മദ്യപിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു; പൊലീസുകാരനെ നാട്ടുകാർ പിടികൂടി

അപകടം ചോദ്യം ചെയ്ത ബസ് ജീവനക്കാരുമായി അജീഷ് തർക്കിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു

മൂവാറ്റുപുഴ: മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യനെ (40) യാണ് നാട്ടുകാർ‌ പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് എംസി റോഡിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അജീഷ് ഓടിച്ചിരുന്ന കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

അപകടം ചോദ്യം ചെയ്ത ബസ് ജീവനക്കാരുമായി അജീഷ് തർക്കിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പൊലീസ് വൈദ്യ പരിശോധനയ്ക്കു ശേഷം അജീഷിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്