Kerala

മുഖ്യ ആസൂത്രകൻ എം. ശിവശങ്കർ: ഇഡി ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷൻ കേസിലെ മുഖ്യ ആസൂത്രകൻ എം. ശിവശങ്കറാണെന്നു എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഹൈക്കോടതിയിൽ. കള്ളപ്പണ ഇടപാടിലൂടെ സ്പോൺസേഡ് തീവ്രവാദത്തിനാണു ശ്രമിച്ചത്. റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഇഡി ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്.

ശിവശങ്കറിനെതിരായി ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. എല്ലാ ആസൂത്രണത്തിന്‍റെയും കേന്ദ്രബിന്ദു ശിവശങ്കർ ആയിരുന്നെന്നും ഇഡി അറിയിച്ചു. അതേസമയം സ്വപ്നയുടെ ലോക്കറിൽ നിന്നും പണം കിട്ടിയ സംഭവത്തിൽ രണ്ടു കേസുകൾ എടുക്കുന്നതെങ്ങനെയെന്നു കോടതി ചോദിച്ചു.

നേരത്തെ, ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചു ജാമ്യം നേടിയ ശിവശങ്കർ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചിരുന്നു. അതുകൊണ്ടു തന്നെ ആരോഗ്യപ്രശ്നങ്ങളെന്ന വാദം നിലനിൽക്കില്ലെന്നും ഇഡി കോടതിയിൽ അറിയിച്ചു. മറുപടിവാദത്തിനായി ജാമ്യാപേക്ഷ നാളത്തേക്കു മാറ്റിയിരിക്കുകയാണ്.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു