Kerala

തെരഞ്ഞെടുപ്പ് ബോധവത്കരണം: മുതുകാട് ഐക്കൺ

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമ്മതിദായകരിൽ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച്, വോട്ടർമാരുടെ 100 ശതമാനം പങ്കാളിത്തം തെരഞ്ഞെടുപ്പിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം

MV Desk

തിരുവനന്തപുരം: മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുൻനിര തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ കേരളത്തിലെ ഐക്കണായി തെരഞ്ഞെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമ്മതിദായകരിൽ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച്, വോട്ടർമാരുടെ 100 ശതമാനം പങ്കാളിത്തം തെരഞ്ഞെടുപ്പിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ചീഫ് ഇലക്ടറൽ ഓഫീസർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താൻ ഉദ്ദേശിക്കുന്ന പ്രധാന സ്വീപ്പ് ബോധവത്കരണ പരിപാടികളിൽ ഗോപിനാഥ് മുതുകാട് പങ്കെടുക്കും.

മുതുകാടിനെ കൂടാതെ സിനിമാ പിന്നണി ഗായിക നഞ്ചിയമ്മ, ടിഫാനി ബ്രാർ (പിഡബ്ല്യുഡി ഐക്കൺ) രഞ്ജുരഞ്ജിമാർ (ട്രാൻസ്‌ജെൻഡർ ഐക്കൺ) എന്നിവരും നിലവിൽ കേരളത്തിന്റെ സ്വീപ്പ് ഐക്കണുകളാണ്.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്