ഇർഫാൻ, ഭാര്യ നർഫാന

 
Kerala

കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരനും ഭാര്യയും പിടിയിൽ

ഇർഫാനും, ഭാര്യ നർഫാനയുമാണ് അറസ്റ്റിലായത്

Jisha P.O.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് മൊത്ത വിൽപ്പനക്കാരനും ഭാര്യയും പൊലീസ് പിടിയിൽ. ബേപ്പൂർ നടുവട്ടം വായനശാല സ്വദേശികളായ അജ്മൽ വീട്ടിൽ ഡോൺ എന്ന ഇർഫാൻ(32), ഭാര്യ നർഫാന( 22) എന്നിവരേയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളുരൂ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ‌ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള മാരകമായ മയക്കുമരുന്ന് എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി.

ബ്യൂട്ടിഷനായ നർഫാനയാണ് ലഹരി വാങ്ങാനുള്ള പണം അയച്ചുകൊടുക്കുന്നതും വിറ്റ് ലഭിക്കുന്ന പണം കാരിയർമാരിൽ നിന്ന് കൈപ്പറ്റുന്നതും. ഇർഫാന്‍റെ പേരിൽ വ്യാജ ഐടി കാർഡുകളും പത്തോളം സിമ്മുകളും ആറോളം വാഹനങ്ങളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!