Kerala

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കും: തീരുമാനം ശരിവച്ച് ഹൈക്കോടതി

സഹകരണ നിയമ ഭേദഗതി നിലനില്‍ക്കുന്നതല്ലെന്ന റിസര്‍വ് ബാങ്കിന്‍റെ നിലപാടും ഹൈക്കോടതി അംഗീകരിച്ചില്ല.

MV Desk

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ശരിവച്ച് ഹൈക്കോടതി. നിര്‍ബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. ഇതോടെ യുഡിഎഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിന്‍റെ ഭാഗമായി.

ലയന പ്രമേയമോ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിന്‍റെ ഭാഗമായി ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റിയുടെ നിയമ ഭേദഗതി. 2021ലായിരുന്നു ഹര്‍ജിക്കാധാരമായ നിയമ ഭേഗഗതി. ഇത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് യുഎ ലത്തീഫ് എംഎല്‍എയാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹകരണ നിയമ ഭേദഗതി നിലനില്‍ക്കുന്നതല്ലെന്ന റിസര്‍വ് ബാങ്കിന്‍റെ നിലപാടും ഹൈക്കോടതി അംഗീകരിച്ചില്ല.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി