Kerala

മാലദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു

തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 02:55ന് എത്തുന്ന വിമാനം 03:55ന് പുറപ്പെടും

Renjith Krishna

തിരുവനന്തപുരം: മാലദ്വീപിലെ ഹാനിമാധൂ ഐലന്‍ഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ്.

ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 02:55ന് എത്തുന്ന വിമാനം 03:55ന് പുറപ്പെടും.

മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാന സര്‍വീസ് ആണിത്. മാലെയിലേക്ക് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ 4 സര്‍വീസുകള്‍ നടത്തുന്നുണ്ട്

തിരക്കൊഴിയാതെ സന്നിധാനം; ബുധനാഴ്ചയെത്തിയത് 50,000ത്തിലേറെ പേർ

ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കും

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു