man died of jaundice in malappuram 
Kerala

മലപ്പുറത്ത് ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ഈ മാസം 13 നാണ് തജ്ലിസാന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് കാവലങ്കോട് സ്വദേശി തജ്ലിസാൻ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ഈ മാസം 13 നാണ് തജ്ലിസാന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. പിറ്റേദിവസം ചുങ്കത്തറ സിഎച്ച്സിയിൽ ചികിത്സ തേടി. ആരോഗ്യസ്ഥിതി വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്