.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാലക്കാട്: മണ്ണാർക്കാട് നബീസ കൊലക്കേസിൽ പ്രതികൾക്ക് ജീവപര‍്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി. ഒന്നാം പ്രതി ഫസീലയ്ക്കും ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനുമാണ് ജീവപര‍്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. നോമ്പ് തുറക്കാനായി നബീസയെ പ്രതികൾ വീട്ടിലേക്ക് വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികൾക്കെതിരേ കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന, എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ‍്യക്തമാക്കി. മണ്ണാർക്കാട് പ്രത‍്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്. എട്ടുവർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും ഒരു വർഷം നീണ്ട വിചാരണയ്ക്കുമൊടുവിലാണ് ശിക്ഷ വിധിക്കുന്നത്.