Mariyakutty |C.V. Varghese 
Kerala

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം; കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന വര്‍ഗ്ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടാക്കായതെന്ന് മറിയക്കുട്ടി ചോദിച്ചു

MV Desk

കൊച്ചി: രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മാറിയെന്ന ഇടുക്കി ജില്ലാ സിപിഎം സംസ്ഥാന സെക്രട്ടറി സി.വി. വർഗീസിന്‍റെ പ്രസ്തവനയ്ക്കെതിരേ മറിയക്കുട്ടി രംഗത്ത്. താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്നും പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിട്ടും സിപിഎം തിരിഞ്ഞുനോക്കിയില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സഹായിച്ചു, അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന വര്‍ഗ്ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് ചോദിച്ച മറിയക്കുട്ടി, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി