.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കെഎസ്ആർടിസിയിൽ കൂട്ട വിരമിക്കൽ; 735 പേരുടെ പട്ടികയായി file image
Kerala

കെഎസ്ആർടിസിയിൽ കൂട്ട വിരമിക്കൽ; 735 പേരുടെ പട്ടികയായി

വർഷാവർഷം കെഎസ്ആർടിസിയിൽ നിന്നും ആളുകൾ വിരമിക്കുന്നതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരികയാണ്

Namitha Mohanan

കൊല്ലം: കൊല്ലം കെഎസ്ആർടിസിയിൽ നിന്നും അടുത്ത സാമ്പത്തിക വർഷം വിരമിക്കേണ്ടവരുടെ അന്തിമ പട്ടിക പുറത്ത്. ഏപ്രിൽ ഒന്നു മുതൽ മാർച്ച് 26 വരെ വിരമിക്കുന്ന 735 ജീവനക്കാരുടെ പട്ടിക തയാറാക്കി പരിശോധനയ്ക്കായി യൂണിറ്റുകളിലേക്കയച്ചു. വിരമിക്കുന്ന ജീവനക്കാരില്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍പ്പെട്ട 500 ഓളം ഡ്രൈവര്‍, കണ്ടക്ടര്‍മാരാണ് പട്ടികയിലുള്ളത്.

എടിഒ, ഡിപ്പോ എന്‍ജിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്‍റ് വര്‍ക്‌സ് മാനേജര്‍, ഇന്‍സ്‌പെക്ടര്‍, മെക്കാനിക് തുടങ്ങിയ തസ്തികകളിൽ‌ നിന്നും വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് വിരമിക്കുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിൽ നിന്നുമാണ് ഏറ്റവുമധികം ആളുകൾ വിരമിക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കും.

വർഷാവർഷം കെഎസ്ആർടിസിയിൽ നിന്നും ആളുകൾ വിരമിക്കുന്നതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരികയാണ്. 2016 ൽ 36,000 സ്ഥിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 22,000 ജിവനക്കാർ മാത്രമാണ്. സ്ഥിരം ജീവനക്കാർ വിരമിക്കുന്നതല്ലാതെ പകരം കെഎസ്ആർടിസി പിഎസ്സി മുഖേന സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. ബദലി എന്ന പേരില്‍ ദിവസവേതനക്കാരെ നിയമിക്കുന്നതാണ് അടുത്ത കാലത്തെ രീതി. ദിവസവേതനമല്ലാതെ യാതൊരുവിധ തൊഴില്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്കുന്നുമില്ല.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു