താമരശേരിയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധം; ഫാക്റ്ററിക്ക് തീയിട്ടു, സംഘർഷം

 
Kerala

താമരശേരിയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധം; ഫാക്റ്ററിക്ക് തീയിട്ടു, സംഘർഷം

അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം

Aswin AM

കോഴിക്കോട്: താമരശേരി അമ്പായത്തോടെയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇതേത്തുടർന്ന് കോഴിക്കോട് റൂറൽ എസ്പി അടക്കമുള്ള പൊലീസുകാർക്കും മറ്റു സമരക്കാർക്കും പരുക്കേറ്റു.

അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചതിനു പിന്നാലെ ഫ്രഷ് കട്ട് ഫാക്റ്ററിക്ക് സമരക്കാർ തീയിട്ടു.

ഫാക്റ്ററിയിൽ നിന്നു വരുന്ന ദുർഗന്ധത്തിന് പരിഹാരം ലഭിക്കാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫാക്റ്ററി പൂർണമായി അടച്ചു പൂട്ടണമെന്നാണ് നാട്ടുകാർ പറയുന്നത്.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്