വി.വി. രാജേഷ്
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനു പിന്നാലെ വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മേയർ വി.വി. രാജേഷ് എത്തില്ല.
സൈനിക, പൊലീസ് ഉന്നത ഉദ‍്യോഗസ്ഥർ തുടങ്ങി 22 പേർ അടങ്ങുന്ന പട്ടികയിൽ അദ്ദേഹത്തിന്‍റെ പേരില്ല. എൻഡിഎ- ബിജെപി നേതാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ സ്വീകരണത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് വി.വി. രാജേഷ് അറിയിക്കുകയായിരുന്നു. സാധാരണ ഉന്നത സ്ഥാനീയർ തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ മേയർ പോകുന്നത് പതിവാണ്.