ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം. ഷാജി

 
Kerala

ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം. ഷാജി

ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ വണ്ടി ഉപയോഗിച്ചിരുന്നത്

Namitha Mohanan

തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്ന് പറഞ്ഞ് എല്ലാവരും തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. സത്യപ്രതിജ്ഞ സമയത്ത് ഒൻപതാം നമ്പർ കാറാണ് കെ.എം. ഷാജിക്ക് അനുവദിച്ചിരുന്നത്. എന്നാൽ ഈ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി കെ.എം. ഷാജി 13-ാം നമ്പർ വണ്ടി സ്വീകരിക്കുകയായിരുന്നു.

ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ വണ്ടി ഉപയോഗിച്ചിരുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വിഎസ് സര്‍ക്കാരില്‍ എം.എ. ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.

ഇത്തവണയും കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതോടെ 13-ാം നമ്പർ വണ്ടി അശുഭമാവുകയായിരുന്നു. ആരും ഈ വണ്ടി സ്വീകരിക്കാൻ തയാറായില്ല. ഇത് വർത്തകളിൽ ഇടം പിടിച്ചിരുന്നു. പിന്നാലെയാണ് കെ.എം. ഷാജി ഈ നമ്പർ ചോദിച്ചു വാങ്ങിയത്.

ഇതേപോലെ തന്നെ മൻമോഹൻ ബംഗ്ലാവിനെ സംബന്ധിച്ചും സമാനമായ വിശ്വാസങ്ങളുണ്ടായിരുന്നു. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ കാലാവധി പൂർത്തിയാക്കില്ലെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇവിടെ തമാസിക്കാൻ മന്ത്രിമാർ വിസമ്മതിച്ചിരുന്നു. എന്നാൽ ഇത്തവണ ഒ.ജെ. ജനീഷ് മൻമോഹൻ ബംഗ്ലാവ് ചോദിച്ച് വാങ്ങുകയായിരുന്നു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ