കടന്നപ്പള്ളി രാമചന്ദ്രൻ

 
Kerala

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ ആരോഗ‍്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മുഖ‍്യമന്ത്രി പിണറായി വിജയനും ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജും മന്ത്രിയുടെ ആരോഗ‍്യ നില ഡോക്റ്റർമാരെ വിളിച്ച് അന്വേഷിച്ചു

Aswin AM

തൃശൂർ: നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ ആരോഗ‍്യ സ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെയോടെ രജിസ്ട്രേഷൻ വകുപ്പിന്‍റെ പരിപാടിക്കായി തൃശൂരിലെത്തിയതായിരുന്നു മന്ത്രി.

ഇതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും ഡോക്റ്റർ സ്ഥലത്തെി പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിലും ഡോക്റ്ററുടെ നിർദേശത്തെത്തുടർന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. മുഖ‍്യമന്ത്രി പിണറായി വിജയനും ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജും മന്ത്രിയുടെ ആരോഗ‍്യ നില ഡോക്റ്റർമാരെ വിളിച്ച് അന്വേഷിച്ചിരുന്നു.

രാഹുലിനെതിരേ ഗുരുതര ആരോപണങ്ങൾ; ഗർഛിദ്രം നടത്തിയത് ഡോക്‌ടറുടെ ഉപദേശം തേടാതെ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്ന് യുവതിയുടെ മൊഴി

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ