വയനാട്ടിൽ 'ഓവർ' ടൂറിസമെന്ന് ടൂറിസം മന്ത്രി file
Kerala

വയനാട്ടിൽ 'ഓവർ' ടൂറിസമെന്ന് ടൂറിസം മന്ത്രി

ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി അവിടങ്ങളില്‍ ടൂറിസം സാധ്യത വര്‍ധിപ്പിക്കും

തിരുവനന്തപുരം: താങ്ങാനാകാത്ത വിധം വിനോദ സഞ്ചാരികള്‍ വയനാട് ജില്ലയിലെത്തുന്നതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെക്കുള്ളത്. ബംഗളുരുവില്‍ അടക്കമുള്ള ടെക്കികള്‍ വയനാടിനെ അവരുടെ പ്രധാന ടൂറിസം കേന്ദ്രമായാണ് കാണുന്നത്. ഇത് ഓവര്‍ ടൂറിസത്തിന് കാരണമാകുന്നുണ്ട്. അതിനാല്‍ വയനാട്ടിലെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി അവിടങ്ങളില്‍ ടൂറിസം സാധ്യത വര്‍ധിപ്പിക്കും. 'സൈലന്‍റ് ടൂറിസം' എന്ന പേരില്‍ ഈ രീതി വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് തുരങ്കപാതയ്ക്ക് ഉടന്‍ സര്‍ക്കാര്‍ തുടക്കം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികളെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഉപയോഗിക്കുന്ന കാര്യം പരിശോധിക്കും. ഇതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ കണ്ടെത്തും. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ് നല്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കി തിരുവന്തപുരത്ത് ആരംഭിച്ച ക്യുആര്‍ സ്കാനിങ് സംസ്ഥാന വ്യാപകമാക്കും. ആവശ്യകത അനുസരിച്ച കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉള്ളവര്‍ക്ക്, കൂടുതല്‍ സുരക്ഷാ ഉപകാരങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ നിര്‍മിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബോട്ടിലേക്ക് കയറാന്‍ പ്രേത്യക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ഐസിസി റാങ്കിങ്ങിൽ വരുൺ ചക്രവർത്തി നമ്പർ വൺ

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്