ബോണക്കാട് വനം
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരാണ് വനത്തിൽ അകപ്പെട്ടുപോയത്. ഇവരെ ബോണക്കാട് ഈരാറ്റ്മുക്ക് ഭാഗത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കടുവകളുടെ എണ്ണം എടുക്കാനായാണ് ഇവർ ഉൾ വനത്തിലേക്ക് പോയത്.
ഇവർ കാടുകയറിയ ശേഷം ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. കേരള - തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാർമലയും ഇവിടെയാണ്.