Kerala

പ്രതിഷേധ വേദിയിൽ എം.കെ. മുനീർ കുഴഞ്ഞു വീണു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിനെതിരായി പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുനീർ മെക്കിന് മുന്നിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മറ്റു നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി.

സി.പി. ജോൺ പ്രസംഗിച്ചതിനു പിന്നാലെയാണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനു പിന്നാലെ അദ്ദേഹം വേദി വിട്ടു. ദുർഭരണവും അഴിമതിയും വിലക്കയറ്റവും ആരോപിച്ചാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ബിജെപി രാപകൽ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രാഹുലിനെയും ലഖ്നൗവിനെയും നിഷ്പ്രഭരാക്കി സഞ്ജുവും രാജസ്ഥാനും

''ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ 5 വർഷം 5 പ്രധാനമന്ത്രിമാർ, ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കും'', വിമർശിച്ച് പ്രധാനമന്ത്രി

സന്ദേശ്ഖാലി റെയ്ഡ്: ആരോപണമുന്നയിച്ച് തൃണമൂലും ബിജെപിയും

ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ഹരിപ്പാട് തൊഴിലാളികൾ തമ്മിൽ തർക്കം; മത്സ്യ കച്ചവടക്കാരനായ ബംഗാൾ സ്വദേശി കുത്തേറ്റു മരിച്ചു