എം.എം. മണി File
Kerala

''ആത്മഹത്യ ചെയ്ത നിക്ഷേപകന് മാനസിക പ്രശ്നം'', വിവാദ പ്രസ്താവനയുമായി വീണ്ടും എം.എം. മണി

സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ

Local Desk

കട്ടപ്പന: റൂറൽ ഡെവലപ്മെന്‍റ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം.എം. മണി. സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ.

എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിന്‍റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പരാമർശം.

''സാബുവിനു വല്ല മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിക്കണം'', മണി പറഞ്ഞു. വഴിയേ പോയ വയ്യാവേലി സിപിഎമ്മിനു മേൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ടെന്നും എം.എം. മണി പറഞ്ഞു.

"പിഎം ശ്രീയിൽ സംസ്ഥാന സർക്കാരിന്‍റെ പിന്മാറ്റം സ്കൂളുകളെ തകർക്കാൻ": ജോർജ് കുര‍്യൻ

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,400 രൂപ കുറഞ്ഞു

കാഞ്ചീപുരത്ത് കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി രൂപ കവർന്നു; പിന്നിൽ 17 അംഗ മലയാളി സംഘം, 5 പേർ അറസ്റ്റിൽ

കോഴിക്കോട് അദിതി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര‍്യന്തം

മന്ത്രവാദത്തിന് വഴങ്ങിയില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻ കറിയൊഴിച്ചു