Kerala

മോക്ക ചുഴലിക്കാറ്റ് ബുധനാഴ്ച രൂപപ്പെടും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ' മോക്ക' ചുഴലിക്കാറ്റ് ബുധനാഴ്ച രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തായിട്ട് ശക്തിയാര്‍ജിച്ച ന്യൂനമര്‍ദം രാവിലെയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.

തുടക്കത്തില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പിന്നീട് വടക്കുകിഴക്കന്‍ ദിശയിലേക്ക് മാറി ബംഗ്ലാദേശ് മ്യാന്മാര്‍ തീരത്തേക്ക് പോകുമെന്നാണ് വിലയിരുത്തൽ.

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മത്സ്യബന്ധനത്തിനും മറ്റുമായി പോയവര്‍ എത്രയു വേഗം കരയിലേക്ക് തിരിച്ചെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, കേരളത്തില്‍ മഴ തുടരുമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ

പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല: ദേവഗൗഡ