'കണ്ടും മിണ്ടിയും ഇരുവർ'; മുഖ്യമന്ത്രിയെ ഇന്‍റർവ്യൂ ചെയ്ത് മോഹൻലാൽ, ടീസർ ഉടൻ

 
Kerala

'കണ്ടും മിണ്ടിയും ഇരുവർ'; മുഖ്യമന്ത്രിയെ ഇന്‍റർവ്യൂ ചെയ്ത് മോഹൻലാൽ, ടീസർ ഉടൻ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്

Manju Soman

മുഖ്യമന്ത്രി പിണറായി വിജയനെ ഇന്‍റർവ്യൂ നടത്തി സൂപ്പർതാരം മോഹൻലാൽ. തെരഞ്ഞെടുപ്പ് പടിവാലിൽ എത്തി നിൽക്കെയാണ് സർക്കാരിന്‍റെ അപ്രതീക്ഷിത നീക്കം. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ടിരിക്കുന്ന ഇന്‍റർവ്യൂവിന്‍റെ ടീസർ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. പിണറായി വിജയന്‍റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്തിയത്. അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ എത്തിയത്. ആദ്യ ദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. തുടർന്ന് അടുത്ത ദിവസമാണ് ഇന്‍റർവ്യൂ ഷൂട്ട് ചെയ്തത്.

ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ എന്ന ടാഗ് ലൈനോടെയാണ് അഭിമുഖം എത്തുന്നത്. മോഹൻലാലും മുഖ്യമന്ത്രിയും മുഖാമുഖം നോക്കി നിൽക്കുന്നതും പോസ്റ്ററിലുണ്ട്. അതിനിടെ ക്ലിഫ് ഹൗസിൽ നിന്നുള്ള മോഹൻലാലിന്‍റേയും പിണറായി വിജയന്‍റേയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. സംവിധായകൻ ടി.കെ. രാജീവ് കുമാർ അടക്കമുള്ളവരാണ് അഭിമുഖത്തിന്‍റെ പിന്നണിയിലുള്ളത് എന്നാണ് റിപ്പോർട്ട്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"