monsoon hits at kerala 
Kerala

കേരളത്തിൽ കാലവർഷമെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്

ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പിന്‍റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സാധാരണ നിലയിൽ ജൂൺ 1 ന് എത്തിച്ചേരേണ്ട കാലവർഷം ഇത്തവണ 2 ദിവസം മുന്നേയാണ് എത്തിച്ചേർന്നിരിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കേരളത്തീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴ്യാഴ്ച മണഇക്കൂറിൽ 35 മുതൽ 55 കീലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മീൻപിടുത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം