Kerala

വികെസി റസാക്കിന് മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡര്‍ പുരസ്‌കാരം

MV Desk

കോഴിക്കോട്: മികവുറ്റ നേതൃപാടവത്തിലൂടെ ബിസിനസ് സംരംഭങ്ങളെ മികച്ച വളര്‍ച്ചയിലേക്കു നയിക്കുന്ന വ്യവസായികള്‍ക്കായി പ്രമുഖ ദേശീയ മാധ്യമം ഏര്‍പ്പെടുത്തിയ മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡേഴ്സ് ഓഫ് ഏഷ്യ പുരസ്‌കാരം വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കിന്. മുംബൈയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവില്‍ ഫിലിം പ്രൊഡ്യൂസര്‍ ആനന്ദ് എല്‍ റായിയില്‍ നിന്ന് വികെസി റസാക്ക് പുരസ്‌കാരം സ്വീകരിച്ചു.

" ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതിലാണ് വികെസി ഗ്രൂപ്പിന്റെ ശ്രദ്ധ. ഇതിനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന വികെസി ടീമിനു ലഭിച്ച അംഗീകാരമാണീ പുരസ്‌കാരമെന്ന് " വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.

1984ല്‍ കോഴിക്കോട്ട് തുടക്കമിട്ട വികെസി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പിയു പാദരക്ഷാ നിര്‍മാതാക്കളാണ്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലദേശ്, സുഡാന്‍ എന്നീ രാജ്യങ്ങളിലും ഉല്‍പ്പാദന യൂനിറ്റുകള്‍ ഉണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വികെസിക്ക് ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ശനിയാഴ്ച മുതൽ

ജെഎൻയുവിലെ മുഴുവൻ സീറ്റും തിരിച്ച് പിടിച്ച് ഇടതുസഖ്യം; മലയാളി കെ. ഗോപിക വൈസ് പ്രസിഡന്‍റ്

ഓസീസിനെ പൂട്ടി; ഇന്ത‍്യക്ക് 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ

ബെറ്റിങ് ആപ്പ് കേസ്; ശിഖർ ധവാന്‍റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി

''സഹതാപം മാത്രം''; കുടുംബാധിപത‍്യം സംബന്ധിച്ച തരൂരിന്‍റെ ലേഖനത്തിനെതിരേ കെ.സി. വേണുഗോപാൽ