എംഎസ്എസി എൽസ 3 കപ്പൽ പൂർണമായും മുങ്ങി; ക‍്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തി ഇന്ത‍്യൻ നേവി

 
Kerala

കൊച്ചി തീരത്ത് കപ്പൽ പൂർണമായി മുങ്ങി; ക‍്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെ രക്ഷപെടുത്തി ഇന്ത‍്യൻ നേവി

ഇന്ത‍്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലാണ് ലൈബീരിയൻ കപ്പലിന്‍റെ ക‍്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെ രക്ഷപെടുത്തിയത്

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായി മുങ്ങിത്താഴ്ന്നു. ഇന്ത‍്യന്‍ നേവിയുടെ ഐഎൻഎസ് സുജാതയിലേക്ക് ക‍്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെ മാറ്റി.

20 ഫിലിപ്പീൻസ് സ്വദേശികൾ, രണ്ടു യുക്രൈൻ സ്വദേശികൾ ഒരു ജോർജിയൻ സ്വദേശി എന്നിവരും റഷ‍്യൻ സ്വദേശിയായ ക‍്യാപ്റ്റനുമാണു കപ്പലിലുണ്ടായിരുന്നത്.

24 ജീവനക്കാരിൽ 21 പേരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് ശനിയാഴ്ച തന്നെ രക്ഷപെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക‍്യാപ്റ്റനെയും രണ്ട് എൻജിനീയറെയുമാണ് പിന്നീട് രക്ഷപെടുത്തിയത്.

കടലിൽ വീണ കണ്ടെയ്നറുകൾ തീരത്തടിയുകയാണെങ്കിൽ ജനങ്ങൾ തൊടരുതെന്ന് ദുരന്ത നിവാരണ സേന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം