എംഎസ്‌സി എൽസ 3 കപ്പൽ

 

file image

Kerala

'ഇതുവരെ എന്താണ് ചെയ്തത്'; എംഎസ്‌സി കപ്പൽ അപകടത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും ഹൈക്കോടതി ചോദിച്ചു

Aswin AM

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേന്ദ്രത്തോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി. ഇതുവരെ എന്താണ് ചെയ്തതെന്നു ചോദിച്ച ഹൈക്കോടതി കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്ന് ആരാഞ്ഞു.

കേന്ദ്രവും സംസ്ഥാന സർക്കാരും വിഷയത്തിൽ വിശദമായ സത‍്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. ടി.എൻ. പ്രതാപനും മത്സ‍്യത്തൊഴിലാളികളും നൽകിയ പൊതുതാത്പര‍്യ ഹർജി പരിഗണിക്കവെയാണ് കോടതി ചോദ‍്യങ്ങൾ ചോദിച്ചത്.

കപ്പൽ അപകടമുണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണെന്നും കോടതി ചോദിച്ചു. ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്.

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്