ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിത്ത് മുകളിലെത്തിയതോടെ ഞായറാഴ്ചയാണ് ഷട്ടറുകൾ തുറന്നത്.
ആദ്യം 13 സ്പില്‍വേ ഷട്ടറുകളും 10 സെന്‍റീമീറ്റർ വീതവും പിന്നീടത് 30 സെന്‍റീമീറ്റർ വീതവും ഉയർത്തുകയായിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ ഷട്ടറുകളടച്ചതായി തമിഴ്നാട് അറിയിച്ചു.