പി.എം.എ. സലാം
പാലക്കാട്: കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പരസ‍്യ പ്രതികരണങ്ങളെ വിമർശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം നേതാക്കൾ പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പമുണ്ടാക്കരുതെന്നും അത് മുന്നണിയെ ബാധിക്കുമെന്നും ഇത്തരം പ്രവർത്തികളിൽ നിന്നും നേതാക്കൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാകണമെന്നും അതിന് ആദ‍്യം ഘടകക്ഷികൾ സജ്ജമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജനങ്ങളെ ബോധ‍്യപ്പെടുത്തണമെന്നും പി.എം.എ. സലാം വ‍്യക്തമാക്കി.
കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരേ കെ. സുധാകരൻ പരസ‍്യമായി പ്രതികരിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് മുന്നറിയിപ്പുമായി മുസ്‌ലിം നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.