പി.കെ. കുഞ്ഞാലിക്കുട്ടി

 
Kerala

വിദ്യാഭ്യാസം തന്നില്ലെങ്കിൽ സുപ്രധാന വകുപ്പ് ചോദിക്കാൻ ലീഗ്; മന്ത്രി സ്ഥാനത്തിനായി തർക്കം!

നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്

Namitha Mohanan

മലപ്പുറം: മുഖ്യമന്ത്രിപ്പോരിൽ വി.ഡി. സതീശന് പരസ്യമായി തന്നെ പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താനാണ് തീരുമാനം.

മന്ത്രി ചർച്ചകൾ ലീഗ് ആരംഭിച്ചിട്ടുണ്ട്. നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. ഇക്കാര്യത്തിൽ തർക്കം തുടരുകയാണ്. വിദ്യാഭ്യാസ വകുപ്പിലെങ്കിൽ 2 വകുപ്പുകൾ തരണമെന്നാണ് ലീഗിന്‍റെ നിലപാട്. ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം.

അതേസമയം, മാത്യു കുഴൽനാടന്‍റെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം ലീഗിനുണ്ട്. ലീഗ് നേതാക്കൾ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. ‍യൂത്ത് ലീഗ് വിഷയത്തിൽ പരസ്യമായി തന്നെ മാത്യു കുഴൽനാടനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

ആറളം ഫാമിൽ കാട്ടാനയിറങ്ങി; പിടികൂടാൻ ശ്രമം പുരോഗമിക്കുന്നു

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ