എം.വി. ഗോവിന്ദൻ
കണ്ണൂർ: പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അതാവലെയുടെ പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണഘടന വിരുദ്ധവും ഫെഡറൽ സംവിധാനത്തിനെതിരേയാണ് പ്രസ്താവന.
അതാവലെക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണ ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു.