എം.വി. ഗോവിന്ദൻ, ജി. സുധാകരൻ

 
Kerala

''ജി. സുധാകരൻ സ്വീകരിക്കുന്നത് കമ്മ‍്യൂണിസ്റ്റ് വിരുദ്ധ നിലപാടുകൾ''; വിമർശിച്ച് എം.വി. ഗോവിന്ദൻ

യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായാണ് സുധാകരന്‍ നിലവിൽ ചങ്ങാത്തം കൂടുന്നതെന്നും ഗോവിന്ദൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: നീണ്ട 63 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായാണ് സുധാകരന്‍ നിലവിൽ ചങ്ങാത്തം കൂടുന്നതെന്നും സുധാകരന്‍റെ പൂർവകാല രാഷ്ട്രീയ നിലപാടുകളുമായി ഇന്നത്തെ അദ്ദേഹത്തിന്‍റെ നിലപാടുകൾക്ക് ബന്ധമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

പൂർണമായും കമ്മ‍്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണ് സുധാകരൻ സ്വീകരിക്കുന്നതെന്നും സുധാകരനുമായി ഒരു തരത്തിലുള്ള വർത്തമാനത്തിനും താനില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്