എം.വി. ഗോവിന്ദൻ 
Kerala

'ഇടതുപക്ഷ നയം അംഗീകരിച്ച് ആര് വന്നാലും സ്വാഗതം ചെയ്യും': എം.വി. ഗോവിന്ദൻ

നിലവിൽ ബിജെപി പ്രവർത്തകനായ സന്ദീപ് വാര‍്യർ ഇടതുപക്ഷനയം അംഗീകരിച്ചാൽ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് ടി.പി. രാമകൃഷ്ണ്ൻ

Aswin AM

പാലക്കാട്: സന്ദീപ് വാര‍്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും. സന്ദീപ് നിലവിൽ ബിജെപി പ്രവർത്തകനാണെന്നും ഇടതുപക്ഷനയം അംഗീകരിച്ചാൽ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണ്ൻ പറഞ്ഞു. മാധ‍്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇതുവരും

സരിനെപോലെയല്ല സന്ദീപ് വാര‍്യരെന്നും സരിൻ ഇടതുപക്ഷ നയം അംഗീകരിച്ച് വന്നയാളാണെന്നും ടി.പി. രാമകൃഷ്ണ്ൻ പറഞ്ഞു. ഇടതുനയം അംഗീകരിക്കുന്ന ആരെയും ഞങ്ങൾ സ്വീകരിക്കും. പാർട്ടിയുടെ ദേശീയ നയം ചർച്ചയാവുന്നതെയുള്ളു. മധുര പാർട്ടി കോൺഗ്രസിൽ നയം പ്രസിദ്ധീകരിക്കുമെന്നും അദേഹം വ‍്യക്തമാക്കി.

അതേസമയം സന്ദീപ് ഇടതുപക്ഷ നിലപാട് സ്വീകരിച്ച് വന്നാൽ സന്ദീപിനെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സന്ദീപുമായി താൻ സംസാരിച്ചിട്ടില്ല. സന്ദീപിനെ പാർട്ടിയിലെടുക്കുക അത്ര എളുപ്പമല്ലെന്നും അദേഹം പറഞ്ഞു. കൂടാതെ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്ന് അദേഹം കൂട്ടിചേർത്തു.

അപമാനം നേരിട്ട് പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നായിരുന്നു സന്ദീപ് വാര‍്യർ കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നത് പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെയും സന്ദീപ് വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് എം.വി. ഗോവിന്ദനും, ടി.പി. രാമകൃഷ്ണനും സന്ദീപിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം