Kerala

'എഐ ക്യാമറ രണ്ടാം ലാവ്‌ലിൻ ആകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തായി?'; സതീശന് മറുപടി നൽകി എം വി ഗോവിന്ദൻ

തിരുവനന്തപുരം: റോഡ് ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്‌ലിൻ ആണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ ക്യാമറ രണ്ടാം ലാവ്‌ലിൻ ആകണമെങ്കിൽ ഒന്നാം ലാവ്ലിൻ എന്തെങ്കിലും ആകണ്ടേ. ഒന്നാം ലാവ്‌ലിൻ എന്തായെന്നും ഗോവിന്ദൻ ചോദിച്ചു. അതിന് സതീശൻ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്തുകൊണ്ടാണ് സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തതെന്നും ഗോവിന്ദൻ ആരാഞ്ഞു. എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഒരഴിമതിയും നടന്നിട്ടില്ല. സിപിഎമ്മിന് അതിന്‍റെ ആവശ്യമില്ല. ആരെയും അഴിമതി നടത്താൻ അനുവദിക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ക്യാമറയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് സമീപകാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണിതെന്നും സതീശൻ ആരോപിച്ചു. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടി എന്നതടക്കമുള്ള ചോദ്യങ്ങളാണ് വി ഡി സതീശൻ ഉന്നയിച്ചത്.

ചിന്നക്കനാലിലെ ഭൂമി കൈയേറ്റ കേസ്: മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

കെപിസിസി പ്രസിഡന്‍റായി വീണ്ടും ചുമതലയേറ്റ് കെ. സുധാകരന്‍

ഭര്‍ത്താവിന്‍റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ച ഭാര്യ അറസ്റ്റില്‍

വിഷ്ണുപ്രിയയുടെ കൊലപാതകം: കോടതി വിധി വെള്ളിയാഴ്ച