എം.വി. ഗോവിന്ദൻ

 
Kerala

കോടിയേരിയുടെ മരണത്തിന് ശേഷം പാർട്ടി അവഗണിച്ചുവെന്ന ആരോപണത്തിന് മറുപടി നൽകി എം.വി. ഗോവിന്ദൻ

പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം താൻ അവരുടെ വീട്ടിൽ ചെന്ന് കണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന് ശേഷം അവഗണന നേരിട്ടെന്ന വിനോദിനി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടി നൽ‌കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം താൻ അവരുടെ വീട്ടിൽ ചെന്ന് കണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു. വിനോദിനി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവർ വ‍്യക്തമാക്കണമെന്നും ആർക്കെതിരേയാണ് ആരോപണം ഉന്നയിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനി ബാലകൃഷ്ണൻ ആരോപണം ഉന്നയിച്ചത്. കേരളത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ‍്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും നാലു വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്‍റെ സൗഖ‍്യം അന്വേഷിച്ചില്ലെന്നുമായിരുന്നു വിനോദിനിയുടെ ആരോപണം.