തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് വോട്ടർമാരെ ബോധപൂർവം നീക്കാനുള്ള ശ്രമമാണിതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
80 ശതമാനം ഫോം വിതരണം ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതെന്നും എന്നാൽ സംസ്ഥാനത്ത് ഇത് കാര‍്യക്ഷമമായിട്ട് നടന്നിട്ടില്ലെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എത്രത്തോളം നിയമയുദ്ധം നടത്താൻ സാധിക്കുമോ അത്രത്തോളം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ‍്യക്തമാക്കി. നേരത്തെ എസ്ഐആറിനെതിരേ കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നായിരുന്നു ഹൈക്കോടതി വ‍്യക്തമാക്കിയിരുന്നത്.