എം.വി. ഗോവിന്ദൻ 
Kerala

കത്ത് വിവാദം; എം.വി. ഗോവിന്ദൻ ഷർഷാദിന് വക്കീൽ നോട്ടീസയച്ചു

ഷർഷാദ് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതായാണ് നോട്ടീസിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: കത്ത് ചോർച്ചാ വിവാദത്തിൽ വ‍്യവസായി ബി. ഷർഷാദിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. മുതിർന്ന അഭിഭാഷകൻ രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസയച്ചിരിക്കുന്നത്.

ഷർഷാദ് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതായാണ് നോട്ടീസിൽ പറയുന്നത്. ഷർഷാദിന്‍റെ ആരോപണങ്ങൾ മൂന്നു ദിവസത്തിനകം പിൻവലിക്കണമെന്നും മാധ‍്യമങ്ങൾ വഴി ആരോപണങ്ങൾ തിരുത്തി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

2022ൽ പോളിറ്റ് ബ‍്യൂറോയ്ക്ക് ഷെർഷാദ് നൽകിയ പരാതി കത്ത് ചോർന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ

സന്ദർശകനോട് അതിക്രമം; സിംഗപ്പൂരിൽ ഇന്ത്യൻ നഴ്സിന് ഒന്നരവർഷം തടവ്

ആലപ്പുഴയിൽ കയർഫെഡ് ഷോറൂമിൽ തീപിടിത്തം

''ഇന്ത്യക്കെതിരായ ഏത് യുദ്ധത്തിലും പാക്കിസ്ഥാൻ പരാജ‍യപ്പെടും'': മുൻ സിഐഎ ഉദ്യോഗസ്ഥൻ

'മോൺത' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ഭാവം മാറും