Kerala

കെഎസ്‌യു വ്യാജ സർട്ടിഫിക്കറ്റിലും കുറ്റം എസ്എഫ്ഐക്ക്: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെഎസ്‌യുക്കാരുണ്ടാക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾക്കും എസ്എഫ്ഐക്കാരെ എന്തിനാണ് പഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്ഐയെ തകർക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യാജ രേഖ കേസിൽ കെ. വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവിൽ കഴിഞ്ഞപ്പോൾ സിപിഎമ്മുകാർ സഹായിച്ചോ എന്ന കാര്യം അന്വേഷിച്ച ശേഷം നടപടിയെടുക്കും; തെറ്റായ പ്രവണതകളുണ്ടെങ്കിൽ തിരുത്തും. ബാബുജാൻ സിൻഡിക്കേറ്റഗം എന്ന നിലയിൽ ഇടപെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധി മധ്യമങ്ങൾക്കുള്ള തിരിച്ചടിയാണ്. കേരളത്തിൽ മാധ്യമങ്ങളെ വേട്ടയാടുന്നു എന്ന പ്രചരണം തെറ്റാണ്. വാർത്ത വായിച്ചതിനെയല്ല, വാർത്തയുണ്ടാക്കിയതിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും ​ഗോവിന്ദൻ വ്യക്തമാക്കി. പ്രസ്താവന നടത്തിയത് പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ്. കെ. സുധാകരനെക്കുറിച്ച്‌ പറയുമ്പോൾ മാധ്യമങ്ങൾക്ക് വലിയ പ്രശ്നമാണ്. പുതിയ തെളിവുകൾ വന്നാൽ ആരോപണം തിരുത്താമെന്നും ​എം.വി. ഗോവിന്ദൻ.

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കുന്നു

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ചത്തോളം പഴക്കം

മുംബൈ പരസ്യ ബോർഡ്‌ അപകടം: ഒളിവിലായിരുന്ന ഉടമ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു